HEAD LINE

EXPECTING ENROLLMENT OF MORE THAN ONE HUNDRED CHILDREN FOR THE YEAR 2020-21

Sunday 24 September 2017

പേരല്‍ ജി ജെ ബി സ്കൂളില്‍ 
പത്തിലക്കറി കൂട്ടി ഭക്ഷണം 
പേരാല്‍ ഗവ. ജൂനിയര്‍ ബേസിക് സ്കൂളില്‍ കര്‍ക്കിടക മാസാചരണത്തിന്‍റെ ഭാഗമായാണ് കുട്ടികള്‍ക്ക് പത്തിലക്കറിയും  ഔഷധക്കഞ്ഞിയുമൊരുക്കിയത്. രക്ഷിതാക്കള്‍ക്കായി   കര്‍ക്കിടകത്തിലുപയോഗിക്കുന്ന ഇലകളുപയോഗിച്ചുള്ള പാചക മത്സരം നടത്തി. മത്സരത്തില്‍ നാല്‍പ്പത്തിയാറോളം വിഭങ്ങള്‍ എത്തിയിരുന്നു. താളി, ചേന, ചേമ്പ്, തകര, ആനക്കൊടിത്തൂവ, കുമ്പളം, മത്തന്‍, വെള്ളരി, നെയ്യുണ്ണി, ചീര എന്നീ ഇലകള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളാണ് രക്ഷിതാക്കള്‍ തയ്യാറാക്കിയത്.ഇത് കുട്ടികള്‍ക്ക് വിഭവ സമ‍ൃദ്ധമായ ഉച്ചഭക്ഷണമായി മാറുകയായിരുന്നു. തുടര്‍ന്ന് കര്‍ക്കിടക മാസത്തിലെ ആരെഗ്യശീലങ്ങള്‍ ഇലക്കറികളുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് വീഡിയോ ക്ലാസ്സ് ഉണ്ടായിരുന്നു. പരമ്പരാഗതമായ ആരോഗ്യശീലങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകള്‍ കുട്ടിള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. കുട്ടികള്‍ തന്നെ കണ്ടുപിടിച്ച് കൊണ്ടുവന്ന നെയ്യുണ്ണി ഇല ദിവ്യ ടീച്ചര്‍ ഉപ്പേരി ഉണ്ടാക്കി കാണിച്ചത് കുട്ടികള്‍ക്കു രക്ഷിതാക്കള്‍ക്കും പുതിയ അറിവും സ്വാദും നല്‍കി. പിടിഎ പ്രസിഡണ്ട് മുഹമ്മദ് പേരാല്‍ പരിപാടിഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ അധ്യക്ഷനായിരുന്ന ചടങ്ങിന് സജയന്‍ മാസ്റ്റര്‍ സ്വാഗതവും അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.  
ಪೇರಾಲು ಶಾಲಾ ಮಕ್ಕಳಿಗೆ ಕರ್ಕಟಕ 
 ವಿಶೇಷ ಸೊಪ್ಪು ತರಕಾರಿ ಪದಾರ್ಥ ವಿತರಣೆ
ಪೇರಾಲು ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ ಆಶ್ರಯದಲ್ಲಿ ನಡೆದ ಕರ್ಕಟಕ ಮಾಸಾಚರಣೆಯ ಅಂಗವಾಗಿ ಮಕ್ಕಳಿಗೆ ಔಷಧ ಗಂಜಿ ಮತ್ತು ಕರ್ಕಟಕ ಮಾಸದ ವಿಶೇಷ ಸೊಪ್ಪು ತರಕಾರಿ ಪದಾರ್ಥ ವಿತರಿಸಲಾಯಿತು. ಮಕ್ಕಳ ಹೆತ್ತವರಿಗಾಗಿ ಸೊಪ್ಪು ತರಕಾರಿ ಪದಾರ್ಥ ತಯಾರಿ ಸ್ಪರ್ಧೆ ಏರ್ಪಡಿಸಲಾಗಿತ್ತು. ಸುಮಾರು ನಲುವತ್ತೈದರಷ್ಟು ವಿಧದ ಪದಾರ್ಥಗಳು ಸ್ಪರ್ಧೆಗಾಗಿ ಬಂದಿದ್ದುವು. ಅವು ಮಕ್ಕಳಿಗೆ ವಿಶೇಷ ಪದಾರ್ಥವಾಯಿತು. ಕರ್ಕಟಕ ಮಾಸದಲ್ಲಿ ಉಪಯೋಗಿಸಬೇಕಾದ ಬಿಳಿ ಕೆಸುವು,  ಕೆಂಪು ಕೆಸುವು, ತಗತೆ, ಕುಂಬಳಸೊಪ್ಪು, ಚೀನಿ ಸೊಪ್ಪು, ಸೌತೆ ಸೊಪ್ಪು, ಕೇನೆ ಸೊಪ್ಪು ಹರಿವೆ ಇತ್ಯಾದಿ ಹತ್ತು ಎಲೆಗಳಿಂದ ಪದಾರ್ಥ ತಯಾರಿಸುವಂತೆ ಸೂಚನೆ ನೀಡಲಾಗಿತ್ತು. ಮಕ್ಕಳ ಜೊತೆ ಪರಿಸರದಲ್ಲಿ ಸಾಗಿ ಅಧ್ಯಾಪಿಕೆ ದಿವ್ಯ  ಉರುಸಣಿಕೆ (ಆಕಿರೆ) ಸೊಪ್ಪನ್ನಾಯ್ದು ಸಂಸ್ಕರಿಸಿ ಪಲ್ಯ ಮಾಡಿಕೊಟ್ಟಾಗ ತಿಂದು ನೋಡಿದ ಮಕ್ಕಳಿಗೂ ರಕ್ಷಕರಿಗೂ ಆಶ್ಚರ್ಯವೂ ಹೊಸ ಅನುಭವವೂ ಆಯಿತು. 









No comments:

Post a Comment