HEAD LINE

EXPECTING ENROLLMENT OF MORE THAN ONE HUNDRED CHILDREN FOR THE YEAR 2020-21

Saturday 4 November 2017

കായിക മേള കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് അത്യാവശ്യം - മൂസാ നിസാമി
സ്കൂളില്‍ നടക്കുന്നു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ കായിക മേളയ്ക്കും വളരെയേരെ പ്രാധാന്യമുണ്ട്. അത് കുട്ടികളുടെ ശാരീരികവും മാനസികവുമായ വികസനത്തിന് നല്ലൊരു പരിശീലനമാണ് എന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും ആത്മീയവും  സാംസ്കാരികമായുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേത‍ൃത്വം നല്‍കുകയും ചെയ്യുന്ന മൂസാ നിസാമി അഭിപ്രായപ്പെട്ടു. പേരാല്‍ ഗവ ജൂണിയര്‍ ബേസിക്ക് സ്കൂളിന്‍റെ ഈ വര്‍ഷത്തെ കായിക മേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പിടിഎ പ്രസിഡണ്ട്  മുഹമ്മദ് ബി എ പേരാല്‍ ഉദ്ഘാടന  ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റര്‍ ഗുരുമൂര്‍ത്തി പതാക ഉയര്‍ത്തി. വൈകുന്നേരം വരം ഹൗസ് അടിസ്ഥാനത്തില്‍ വിവിധ ഇനങ്ങളില്‍ മല്‍സരിച്ച് വിജയികളായ കുട്ടികള്‍ക്ക് മദര്‍ പി ടി എ പ്രസിഡണ്ട് ഹസീന പേരാല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ മൊഹമ്മദ് നീരോളി, ക്ലബ്ബ് ബാരവാഹി അസീസ് പേരാല്‍, അബ്ബാസ്, മുനീര്‍ പൊട്ടൊരി, പിടിഎ അംഗങ്ങളായ ബീഫാതിമ എ, ബീഫാതിമ എ കെ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
അധ്യാപകരായ അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ സ്വാഗതവും സജയന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.






No comments:

Post a Comment